Ad Code

Responsive Advertisement

മയ്യഴിപ്പുഴയുടെ .....

മയ്യഴിയുടെ ഇതിഹാസകാരൻ .....

"ചക്രവാളത്തിനപ്പുറത്തു നിന്നു കേൾക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് നമ്മൾ ഉണരാറു പതിവ്  നമുക്ക് സ്വന്തമായി ശബ്ദിക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. നമ്മൾ പ്രതിധ്വനികൾ മാത്രമാണ് പടിഞ്ഞാറോട്ട് തിരിച്ചു റഡാറുകളാണ് നമ്മുടെ ഇന്ദ്രിയങ്ങൾ " 1976-ൽ പുറത്തിറങ്ങിയ എം മുകന്ദന്റെ "എന്താണ് ആധുനികത ?" എന്ന കൃതിയിലെ വരികളാണിത് എന്റെ ചിത്രകലയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളെ മാറ്റിമറിച്ച ഒരു പുസ്തകം   യൗവ്വനത്തിന്റെ തീഷ്ണകാലത്തിലാണ് ഞാൻ മുകുന്ദൻ എന്ന Maniyambath Mukundan എന്ന എഴുത്തുകാരനിലേക്ക് വശീകരിക്കപ്പെടുന്ന ത് ആധുനിക കാലത്തിന്റെ ഹൃദ്സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് എഴുതിയ പ്രതിഭ ....' ഹൃദയവതിയായ പെൺകുട്ടി'യിൽ തുടങ്ങി ,നാട്ടുമ്പുറത്തി'ലൂടെ 'ദൽഹി 'യിലുടെ " മയ്യഴിപ്പുഴയുടെ തീരങ്ങളി"ലൂടെ മുകുന്ദൻ എന്ന എഴുത്തുകാരൻ നടന്നു    കാലത്തിന്റെ, "കണ്ണാടി'യിൽ പോള്ളിക്കുന്ന ആത്മാനുഭവങ്ങൾ  പകർത്തി വെച്ചു കൊണ്ട് ",ആകാശത്തിന്റെ ചുവട്ടി'ലുള്ള ഏകാകിയായ മനുഷ്യന്റെ ധർമ്മസങ്കടങ്ങളെ അയാൾ ആവിഷ്കരിച്ചു അസ്തിത്വവാദാനന്തര സാഹിത്യത്തിൽ മുകുന്ദന്റെ രചനകൾ വേറിട്ടുനിന്നു   തലമുറകൾ മുകുന്ദന്റെ ചിന്തകളെ പിൻപറ്റി: "ഹരിദ്വാരിലെ മണിമുഴക്ക"വും, " ആ വിലായിലെ സൂര്യോദയവും" ദൈവത്തിന്റ വികൃതികളും കേശവന്റെ വിലാപവും, ദിനോസറുകളുടെ കാലം, നൃത്തം' അഞ്ചര വയസ്സുള്ള കുട്ടി, കൊടകരയിലെ ആടുകൾ തുടങ്ങി മനോഹരമായ എത്രയെത്ര രചനകൾ ......

Post a Comment

0 Comments