Ad Code

Responsive Advertisement

രാമ ഭവനത്തിലെ വർണ്ണക്കാഴ്ചകൾ:

'രാമഭവന ''ത്തിലെ വർണ്ണക്കാഴ്ച്ചകൾ .....

കവികളെ എനിക്ക് ഭയമായിരുന്നല്ലോ ! അതു കൊണ്ട് ഞാനവരെ ദൈവങ്ങൾക്കൊപ്പം കാണാൻ ശ്രമിച്ചു    ഒരു നാൾ കണ്ടുമുട്ടുമ്പോൾ മനസ്സിൽ അടയാളപ്പെടുത്തിയ ചിത്രങ്ങൾക്ക് നിറം മാറ്റം സംഭവിച്ചാലോ എന്ന് കരുതിയാവാം  അതുമല്ലെങ്കിൽ അവർ കവികളായിത്തന്നെയിരിക്കട്ടെ എന്നു കരുതി യുമാവാം  അവർക്കൊപ്പം ചേർന്നിരുന്ന് ചിത്രമെടുത്ത് അവരുടെ മഹത്വം പിൻപറ്റാന്നും ശ്രമിച്ചിരുന്നില്ല..... എന്നാൽ ആ പതിവ് തെറ്റിച്ചിരിക്കുന്നു ! ഇന്നലെ സുഹൃത്ത് ബിജു മാഷിനൊപ്പം കവി പി രാമൻ  മാഷിനെ Raman Pallissery യെ കാണാനൊരവസരം കൈവന്നു   
വെയിൽ പരക്കും മുൻപെ ഞങ്ങൾ നാട്ടുവഴികൾ പിന്നിട്ട് രാമൻ മാഷിൻ്റെ വീടണഞ്ഞു. ഗേറ്റിനരികെ സുസ്മേരവദനനായ് രാമൻ മാഷ്നിൽപ്പുണ്ടായിരുന്നു. കണ്ടമാത്രയിൽത്തന്നെ എൻ്റെ സന്ദേഹങ്ങളൊക്കെ പറന്നകന്നു.   മുറി നിറയെ കുത്തി നിർത്തിയ മനോഹരമായ ചിത്രങ്ങളാണ് ഞങ്ങളെ എതിരേറ്റത്. മകൻ ഹൃദയ് വരച്ചു വച്ച ചിത്രങ്ങളിൽ മിഴി പായിച്ച് ഞങ്ങളിരുന്നു. ഞൊടിയിടക്കുള്ളിൽ ആവിപറക്കുന്ന കാപ്പിയുമായി സന്ധ്യ Sandhya Pallissery  ടീച്ചറെത്തി .... അൽപ നേരത്തിനുള്ളിൽ മിഴി തിരുമ്മി തുടച്ച് ഹൃദയ് പ്രത്യക്ഷപ്പെട്ടു. ചുടുകാപ്പി പകർന്നു തന്ന ഉൻമേഷത്താൽ ഞങ്ങൾ മുകളിലേക്കുള്ള പടവുകൾ കയറി- ... ചുറ്റിലും ചിത്രങ്ങൾ നിരന്നു നിൽക്കുന്നു ..... പുസ്തകങ്ങളും ചിത്രങ്ങളും പടന്നു കിടക്കുന്ന മുറിയിൽ ഞങ്ങൾ വിസ്മയത്തോടെ നിൽപായി. ചിത്രങ്ങൾ ഞങ്ങളോട്‌ സംസാരിച്ചു..... ഞാൻ പിക്കാസോവിൻ്റെ വാക്കുകൾ ഓർത്തെടുത്തു  " വരക്കുമ്പോൾ കുട്ടികൾ വരയും പോലെ വരക്കണം" നിഷ്കളങ്കമായ മനസ്സിൽ നിന്നൊഴി വരുന്ന ചിത്രങ്ങൾ.....പലതും വാൻഗോഗിൻ്റെ ബ്രഷ് സ്ട്രോക്കുകളെയും സെസാൻ്റെ വർണ്ണത്തേപ്പുകളെയും ഓർമ്മിപ്പിക്കും പോലെ..... വ്യർത്ഥമായ് കടന്നു പോയ എൻ്റെ ഭൂതകാലത്തെക്കുറിച്ച് ഞാനപ്പോൾ ഓർത്തു: ചിറകു പൂട്ടിയിരിക്കുന്ന ഓരോ ചിത്രങ്ങളും പുതിയ ആകാശത്തേക്ക് പറക്കാൻ പക്വമായിരിക്കുന്നു എന്ന് കവിയെ ഞങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.... 'ഇനിയുമുണ്ടൊരാൾ ' അമ്മ ഓർമ്മിപ്പിച്ചു.... അൽപമാത്രക്കുള്ളിൽ ഒരു പറവ 'കണക്കെ പാർവതി പറന്നിറങ്ങി. മുറിക്കു മുകളിലെ ഗഹ്വരത്തിൽ നിറയെ വർണ്ണചിത്രങ്ങൾ വരച്ചു വെച്ചിരിക്കുന്ന. അത് പാർവ്വതിയുടെ മറ്റൊരു ലോകം :..ആ ലാവണ്യലോകം കണ്ട് എത്ര നേരം നിന്നു വെന്നറിയില്ല. വെയിൽ കനക്കുംമുൻപ് വീടെത്തണം ..... ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. പടിയിറങ്ങും മുൻപ് കവി കാലങ്ങളായി സംഭരിച്ചു വെച്ച പുസ്തക്കുമ്പാരങ്ങളിൽ ഉറങ്ങിക്കിടക്കുന്ന മധുരാക്ഷരങ്ങളെക്കുറിച്ചോർത്തു: അവകവികണ്ഠത്തിൽ നിന്നും പെയ്തിറങ്ങുമ്പോൾ ആ മധുമഴയിൽ നാമെത്ര വീണ്ടും വീണ്ടും നനഞ്ഞിട്ടുണ്ടാവാം....

Post a Comment

0 Comments