Ad Code

Responsive Advertisement

ലോക പരിസ്ഥിതി ദിനം

അനുദിനം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ ആവാസവ്യവസ്ഥയെ പുന:സ്ഥാപിക്കുക എന്നതാണ് മനുഷ്യരാശിക്കു മുന്നിലുള്ള മുഖ്യമായ ആലോചനാ വിഷയം.  മനുഷ്യനും അവനെ ആവരണം ചെയ്തു നിൽക്കുന്നഎണ്ണിയാലൊടുങ്ങാത്ത ജീവിവർഗ്ഗങ്ങൾക്കും സുഖകരമായി പാർക്കാനുള്ള ഒരുഇടമാണ് മനോഹരമായ ഈ ഭൂമി ......
മരങ്ങളും പക്ഷികളും പുഴകളും സർവ്വ ചരാചരങ്ങളും ചേരുന്ന സുദൃഢമായ ഈ പാരസ്പര്യത്തിന് മനുഷ്യർ ആഴത്തിലുള്ള പരിക്കേൽപ്പിച്ചിരിക്കുന്നു.
കാലാവസ്ഥകൾ കീഴ്മേൽ മറിഞ്ഞു ജലസ്രോതസ്സുകൾ മലിനമാക്കപ്പെട്ടു മരനിരകൾ അരിഞ്ഞു വീഴ്ത്തപ്പെട്ടു പ്രാണവായു പോലും വിഷലിപ്തമാക്കപ്പെട്ടു: മലനിരകളിലും മണ്ണിലുമൊക്കെ അവൻ്റെ ദുഷ്ചെയ്തികൾ ആവർത്തിക്കപ്പെട്ടു അങ്ങിനെ നമ്മുടെ ജീവിതം ഏറെ ദുഷ്കരമായിത്തീർന്നു.... ദുരന്തങ്ങളുടെ പേമാരി നമ്മളെ വീണ്ടും വീണ്ടും വേട്ടയാടാനിറങ്ങി;ഇപ്പോൾ നാം പകച്ചു നിൽക്കുന്നു ..... ഇതിൽ നിന്നുള്ള മോചനത്തിനുള്ള വഴിയാണ് തേടേണ്ടത്   അതിജീവനത്തിനുള്ള ശ്രമമാണ് നാം തുടരേണ്ടത് .....
  അത് നമ്മുടെ നമ്മുടെ പരിസരത്തിൽ നിന്നാവാം നമ്മുടെ തന്നെ ഉള്ളിൽ നിന്നു തന്നെയാണ് ആദ്യം വേണ്ടത്
അത് ഒരു വൃക്ഷത്തൈ നടുന്നതിലൂടെയാവാം കവിത രചിക്കുന്നതിലൂടെയാവാം ഒരു ചിത്രം വരക്കുന്നതിലൂടെയാവാം മനസ്സിൻ്റെ ആഴത്തിൽ അടയാളപ്പെടുത്താൻ പറ്റുന്ന ഒരു നല്ല വാക്കിലൂടെയുമാവാം:

രാജൻ കാരയാട്
5-6-2021

Post a Comment

0 Comments