Ad Code

Responsive Advertisement

അതിജീവനത്തിൻ്റെ കാലൊച്ചകൾ:

'അതിജീവനത്തിന്റെ കാലൊച്ചകൾ

ആണധികാരത്തിലധിഷ്ഠിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയിൽ സ്ത്രീത്വം അനുഭവിക്കുന്ന ആശങ്കകൾ, ആകുലതകൾ, അതിക്രമങ്ങൾ, മറ്റു സ്വാതന്ത്ര്യ പ്രശ്നങ്ങൾ എന്നിവയെ ആഴത്തിൽ പരിശോധിക്കുന്ന 17 ലേഖനങ്ങളുടെ സമാഹാരമാണ് " അധിനിവേശത്തിന്റെ കാലൊച്ചകൾ " '
മൂർച്ചയുള്ള ഈ ചിന്തകളെ കോർത്തിണക്കി നമ്മുടെ മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത് യുവ എഴുത്തുകാരിയായ ജ്യോതി.കെ.ജി ആണ് '
കാലഹരണപ്പെട്ട ഒരു പുരുഷ കേന്ദ്രീകൃത അധികാരലോകത്തു നിന്നു കൊണ്ട് സ്ത്രീ പുരുഷ സമത്വ ആലോചനകളുടെ നവലോകത്തേക്കുള്ള ഒരു ക്ഷണം കൂടിയാണ് ഈ പുസ്തകം''...... സ്ത്രീത്വം ഏറെ വേട്ടയാടപ്പെടുന്ന ഈ വർത്തമാനകാലത്ത് ഈ പുസ്തകം ഏറെ പ്രസക്തമാണ്: നിയമത്തിന്റെ പഴുതുകൾ പിളർന്നു് വളർന്നു പന്തലിക്കുന്ന സ്ത്രീവിരുദ്ധതയെ പ്രതിരോധിക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഈ പുസ്തകം നിർവഹിക്കുന്നത്.
രാഷ്ട്രീയ അധികാരവും നിയമ വ്യവസ്ഥയും ഒളിച്ചു കളിക്കുന്നതിനിടയിൽ തിരസ്കരിക്കപ്പെടുന്ന സ്ത്രീത്വവും, സാമൂഹ്യ മാധ്യമങ്ങളിലെ പെണ്ണിടങ്ങളും, സാമാന്യം നല്ല രീതിയിൽ നിരീക്ഷിക്കപ്പെട്ടുന്നുണ്ട്.... ഒന്നിച്ച് കൃഷി ചെയ്തും ഉറങ്ങിയും ചരിത്രം സൃഷ്ടിച്ചു പോന്ന സമൂഹം എവിടെയോ വെച്ച് വഴി മാറ്റുകയും അധികാര കേന്ദീ  കൃതമായ ഒരു ആവാസവ്യവസ്ഥ രൂപപ്പെടുത്തിയെടുക്കുകയും സ്ത്രീ" കൃഷിയിട"മായി മാറുകയും അവൻ ജന്മിയായി പരിണമിക്കുകയും ചെയ്യുന്ന രാഷ്ട്രീയ രസതന്ത്രം ചോദ്യം ചെയ്യപ്പെടുകയുമാണിവിടെ.:: വിവേചനങ്ങളുടെയും തിരസ്കാരത്തിന്റെയും അരക്കില്ലങ്ങൾക്ക് തീക്കൊടുക്കാൻ വെമ്പുന്ന വാക്കുകളിലൂടെ പുരോഗമിക്കുന്ന ലേഖന പരമ്പരകൾ.... എന്റെ സുഹൃത്ത് ജ്യോതിയുടെ തിരഞ്ഞെടുപ്പുകൾ സാർത്ഥ 'കമാണ് : വർത്തമാനകാലത്തിന്റെ ആവശ്യങ്ങളിൽ ഒന്നു മാത്രമാണ് ഈ പുസ്തകം

ഈ പുസ്തകം പ്രസിദ്ധീകരിച്ചത്   മെയ് ഫ്ലവർ   പബ്ലിക്കേഷനാണ്
അഭിനന്ദനങ്ങൾ.....

Post a Comment

0 Comments