Ad Code

Responsive Advertisement

കുട്ടികളാണ് എൻ്റെ മതം എൻ്റെ ദൈവം - ...

ലോകമെമ്പാടുമുള്ള കുട്ടികൾക്കു വേണ്ടി മാറ്റി വെച്ച ഒരു ജന്മം; അതാണ് സമാധാനത്തിനുള്ള നോബേൽ പുരസ്കാരം പങ്കിട്ട കൈലാസ് സത്യാർത്ഥിയുടെ സാർത്ഥകമായ ജീവിത കഥ: ... ബാലവേലക്കെതിരെ, അടിച്ചമർത്തെലുകൾക്കെതിരെ, പോരാടി;കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും വിദ്യ അഭ്യസിക്കാനുള്ള അവകാശത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിനു വേണ്ടി അശ്രാന്ത പരിശ്രമം നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് അഭിലാഷ് സത്യാർത്ഥി നടത്തുന്നത് '... അഭിലാഷിന്റെ ജീവിതസമരങ്ങൾ നമ്മളെ അത്ഭുതപ്പെടുത്താതിരിക്കില്ല" നമ്മുടെ വീടകങ്ങളിൽ കുട്ടികളുടെ കണ്ണുനീർ വീഴാൻ ഇടവരരുത് " എന്ന് സത്യാർത്ഥി നമ്മെ ഓർമ്മപ്പെടുത്തുന്നു  '    ശ്രീ.ബി ജീഷ് ബാലകൃഷ്ണൻ രചിച്ച "കൈലാസ് സത്യാർത്ഥി - കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം" എന്ന ഗ്രന്ഥം ഈ അത്ഭുതമനുഷ്യന്റെ ജീവിതം നമ്മൾക്ക് പരിചയപ്പെടുത്തുന്നു:   ഈപുസ്തകം ഒരനുഭവമാണ് 'ഓരോ മനുഷ്യനിലും സഹജീവികളിലേക്ക് പടരാനും അവരുടെ സങ്കടങ്ങളിൽ നിന്നും ദുരിതങ്ങളിൻ നിന്നും രക്ഷിക്കുവാനും ജീവിതത്തിലേക്ക് തിരിച്ചുവിളിക്കാനും ഉള്ള ശക്തി ഒളിഞ്ഞിരിപ്പുണ്ട് എന്ന് നമ്മെ ഓർമ്മപ്പെടുത്തുക കൂടി ചെയ്യുകയാണ് ഈ പുസ്തകം :- അറിഞ്ഞിരിക്കേണ്ട ഒരു ജീവിതവും വായിച്ചിരിക്കേണ്ട ഒരു പുസ്തകവുമാണിത്....D. C Books  ആണ് ഈ പുസ്തകം പുറത്തിറക്കിയത്

Post a Comment

0 Comments