നമ്മുടെ കൗമാരങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നദുരന്തങ്ങൾ മനസ്സിനെ ആഴത്തിൽ നൊമ്പരപ്പെടുത്തി കടന്നു പോകുന്നു അന്വേഷണങ്ങളും തെളിവുകളുമില്ലാതെ ചോദ്യ ചിഹ്നങ്ങളായി മനസ്സിൻ്റെ ഏതോ കോണിലേക്ക് അവർ മടങ്ങിപ്പോകുന്നു.
പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ മനക്കരുത്തില്ലാതെ വളരുന്ന യുവത്വം നിരാശയിലേക്കും ആത്മഹത്യയിലേക്കും വഴിതേടുന്നതിൻ്റെ രഹസ്യം ആഴത്തിൽ വിലയിരുത്തി പ്രതിവിധി കണ്ടെത്തേണ്ടതുണ്ട് കുടുംബ ജീവിതത്തിൽ സൗഹൃദത്തൻ്റെ വാതിലുകൾ അടക്കപ്പെടുമ്പോൾ ആത്മസംഘർഷങ്ങളും, ഏകാന്തതയും അവരെ ആഴവും ആത്മാർത്ഥതയുമില്ലാത്ത സൈബർ സൗഹൃദങ്ങളിലേക്ക് നയിക്കുന്നു അത് പലപ്പോഴും ചതികൾക്കും മോഹഭംഗങ്ങൾക്കും ഇടനൽകുന്നു ''സൈബറിടങ്ങളിലെ ഇരുണ്ട ഗർത്തങ്ങളെ പെട്ടെന്ന് തിരിച്ചറിയുക എളുപ്പമല്ല. നമ്മുടെ അടഞ്ഞ മുറിക്കുള്ളിലിരിക്കുന്ന കുട്ടികളുടെ മനസ്സ് നാം കാണാതെയും അറിയാതെയും മറ്റൊരു ലോകത്തേക്ക് വശീകരിക്കപ്പെടുകയും വളർന്ന് പന്തലിക്കുകയും ചെയ്യുന്നുണ്ട് ഗെയിമുകളാ യാലും ചാറ്റിംഗുകളായാലും ഈ ചതുപ്പി
ൽ നിന്നും ഉയർന്നു വരുന്ന പ്രലോഭനങ്ങളുടെ കറുത്ത നീരാളികൾ നമ്മെ വരിഞ്ഞുമുറുക്കുന്നത് പതിയെ പതിയെ ആയിരിക്കും അത് മെല്ലെ പണമിടപാടുകളിലേക്ക് തിരിയുകയും; അത് ലഭിക്കാതെ വരുമ്പോൾ കുട്ടികൾനിരാശയിലേക്കും മാനസിക സംഘർഷങ്ങളിലേക്കും വഴുതി വീഴാൻ കാരണമായേക്കും
അതുകൊണ്ട് കുട്ടികളുടെ മേൽ കരുതലിൻ്റ ഒരു കണ്ണു കൂടെ ആവശ്യമാണ്:
രാജൻ കാരയാട്
0 Comments