വിളിക്കുവാനാരെനിക്കുള്ളൂ
നീയല്ലാതെയെങ്കിലും ........"
വരി ചുള്ളിക്കാടിന്റേതാണ്.
വാർദ്ധക്യത്തിൽ താങ്ങും തണലുമാവേണ്ട മക്കൾ മാതാപിതാക്കൻമാരെ വഴിയിൽതള്ളിയും അപഹസിച്ചും തൊഴിച്ചും പഴിച്ചും പൊരിവെയിലിൽ നിർത്തിയും ഉപേക്ഷിക്കുന്ന വാർത്തകളാണ് വർത്തമാന പരിസരത്തു നിന്നും ഉയർന്നു കേൾക്കുന്നത്: എന്താണ് നമ്മുടെ മക്കൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
'അണുകുടുംബം സൃഷ്ടിച്ച അതിഭീകരമായ നേർച്ചിത്രമാണിത്...
ആസന്നമരണ രായിക്കിടക്കുന്ന അച്ഛനമ്മമാരോട് നീക്കിയിരിപ്പിനും സ്വത്തിനും കണക്ക് ചോദിക്കാനെത്തുന്ന മക്കൾ: അച്ഛനെ തുണ്ടം തുണ്ടമാക്കി പ്രതികാരം തീർക്കുന്ന മക്കൾ: വൃദ്ധസദനത്തിലേക്ക് തള്ളിവിടുന്ന മക്കൾ മാഹാത്മ്യം:
iiii ''ഞാനും എന്റെ ഭാര്യയും പിന്നെ തട്ടാനും " എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുന്ന സ്വാർത്ഥജീവിതമാണ് പുതുതലമുറയുടേത് ..... പുറം ലോകത്തെ വിസ്മരിച്ച് ശീതീകരണ മുറിക്കുള്ളിൽ തളച്ചിടുന്ന ജീവിതങ്ങൾക്ക് മുന്നിൽ അനുഭവങ്ങളുടെ ജനലുകങ്ങൾ അടഞ്ഞുകിടക്കുന്നു
ശുശ്രൂഷയും പരിഗണനയും വേണ്ടവർ ആശങ്കയുടെയും അവഗണനയുടേയും ലോകത്തേക്ക് വലിച്ചെറിയപ്പെടുന്നു..'' '' " പുന്താനം പറയുന്നതുപോലെ "നീർ പോള പോലെ 'ക്ഷണിക്കമായ ജീവിതത്തിൽ നാം എന്താണ് വെട്ടിപ്പിടിക്കുന്നത് .... എങ്ങോട്ടാണ് കൊണ്ടു പോകുന്നത്
" വില പിടി യാതൊരു തലയോടായ് '' മാറുന്ന ജീവിതം!.....
0 Comments