ഇന്ന് ജൂൺ 19
വായനദിനം
വായിക്കാൻ സമയമില്ല എന്ന് പറയുന്നവൻ ആത്മീയമായി ആത്മഹത്യ ചെയ്യുന്നു " എന്നൊരു ചിന്തകൻ അഭിപ്രായപ്പെട്ടിട്ടുണ്ട്
" പുസ്തകങ്ങൾ ഇല്ലാത്ത ഭവനം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് " സിസറോയും പറഞ്ഞു വെച്ചു. വായന മനുഷ്യനെ പൂർണ്ണനാക്കുന്നു. ഇപ്പോൾ പലരും ജ്ഞാനസമ്പാദനത്തിനു വേണ്ടി ഗ്രന്ഥങ്ങളിലേക്കിറങ്ങാറില്ല പകരം ഗൂഗിൾ കുഴിച്ച് കുഴിച്ചു പോകുന്നു. വായന തരുന്ന സൗന്ദര്യത്തിൻ്റെ ലോകം അവർക്ക് നഷ്ടമാകുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കഥകളും കവിതകളുമൊക്കെ ' ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി വായിക്കാനും കേൾക്കാനും ഇന്ന് അവസരങ്ങൾ ഉണ്ട് ഡിജിറ്റൽ ലൈബ്രറികളും, 'കിൻഡിൽ ' പോലുള്ള ഉപകരണങ്ങളും ഇന്ന് ലഭ്യമാണ്:
രാജൻ കാരയാട്
0 Comments