Ad Code

Responsive Advertisement

സാൽവദോർ ദാലി ....

സാൽവദോർ ദാലിയെ വിശകലനം ചെയ്യുക എന്നത് ദുർഗ്രഹമായ ഒരു പ്രക്രിയയാണ്. കാരണം .ചിത്രത്തിൽ കാണുന്ന  ദൃശ്യങ്ങൾ പോലെ വിഭ്രമാത്മകമാണ് അദ്ദേഹത്തിന്റെ ജീവിതവും, സർറിയലിസം ( Surealism) എന്ന കലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു്; വിചിത്രമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ ജീനിയസ്: ദാലിയുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ്   "സാൽവദോർ ദാലി .... ഉന്മാദത്തിൻ്റെ കുമ്പസാരങ്ങൾ എന്ന പുസ്തകം അസാധാരണമായ ചെയ്തികൾ കൊണ്ട് ജനം അദ്ദേഹത്തെ " ഭ്രാന്തൻ' " എന്ന് വിളിച്ചപ്പോൾ അതിന് ദാലി നൽകിയ ഉത്തരം വിചിത്രമായിരുന്നു." ഞാനും ഒരു ഭ്രാന്തനും തമ്മിലുള്ള വ്യത്യാസം ഇനിക്ക് ഭ്രാന്തില്ല " എന്നുള്ളതാണ്
ഉന്മാദത്തിന്റെ കുമ്പസാരങ്ങൾ "     എന്ന പുസ്തകം രചിച്ചത്ഡോ: മുഞ്ഞനാട്ട് പത്മകുമാറാണ്

"മുഖവുരയിൽ കവി അയ്യപ്പൻ പറയുന്ന കാര്യം തന്നെ നമ്മിൽ കൗതുകമുണർത്തും "ഭൂമിയിൽ രണ്ടു പേർക്കു മാത്രമാണ് ദൈവത്തെ നേരിൽ കാണാൻ അവസരം ലഭിച്ചത് ആദ്യത്തെ ആൾ സാൽവദോർ ദാലി രണ്ടാമത്തേത് ഞാനും ...."  ഉരുകുന്ന ഘടികാരം" എന്ന അദ്ദേഹത്തിന്റെ വിഖ്യാത ചിത്രത്തിന് പ്രചോദനം ഫ്രോയിഡിന്റെ 'സ്വപ്നങ്ങളുടെ വിശകലനം എന്ന കൃതിയിണ്:
ദാലിയെ വായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഒരു പ്രേരണയാണ്

Post a Comment

0 Comments