Ad Code

Responsive Advertisement

ആർജ്ജവത്തോടെ ....

ആർജ്ജവത്തോടെ .....

മലയാള ഭാഷയുടെ ബലിഷ്ഠമാം ചില്ലകളിൽ കവിതയുടെ കൊടുങ്കാറ്റുമായ് വന്ന് കൂടു വെച്ച കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് 
തീവ്രമായ ജീവിതാനുഭവങ്ങളും, തീഷ്ണമായ പദവിളക്കുകളും വ്യതിരിക്തമായ ശബ്ദഗാംഭീര്യവും ബാലചന്ദ്രനെ മറ്റുള്ള കവികളിൽ നിന്നും വ്യത്യസ്തനാക്കുന്നു
"ക്ഷുഭിതമായ ഈ യൗവ്വനത്തെ " തലമുറകൾ ശ്രവിച്ചു. എഴുപതുകളുടെ അവസാനത്തിൽ മലയാള കവിതയിൽ തെളിഞ്ഞു കണ്ട വ്യതിയാന വഴിയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് ചുള്ളിക്കാട്  :   കവിതയുടെ ശബ്ദം തെരുവിൽ മുഴങ്ങിക്കേട്ട കാലം
അതിന്റെ വിപ്ലവോർജ്ജം പിൻപറ്റിയവരേറെ....
സ്കൂൾ ഓഫ് ആർട്സിൽ പഠിക്കുന്ന കാലത്ത് സഹപാഠിയായ ശ്രീനാരായണൻ "യാത്രാമൊഴി;യും " മാപ്പുസാക്ഷി'യും ചൊല്ലി കേൾപ്പിച്ചപ്പോൾ കവിതഭ്രാന്തമായ ഒരാവേശമായി മാറി. ഇതിനിടക്കാണ് ജി അരവിന്ദന്റെ പോക്കുവെയിലിൽ " ബാലചന്ദ്രൻ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു എന്നറിഞ്ഞത്  ആ സിനിമ എത്രതവണ കണ്ടു എന്നറിയില്ല...... കവിയെ നേരിൽ കാണാനുള്ള മോഹവുമായി ഒരു സന്ധ്യാനേരത്ത് കോഴിക്കോട് ടൗൺ ഹാളിൽ വളരെ നേരം കാത്തിരുന്നു     എൻ.എൻ കക്കാട് അനുസ്മരണം നടക്കുന്നു ..... വേദിയിലൊന്നും അങ്ങിനെ ഒരാളെ കാണാൻ കഴിഞ്ഞതുമില്ല.   പലരും കവിതകൾ ആലപിച്ചു പിരിഞ്ഞു പോയി ..... നിരാശനായി മടങ്ങാൻ നിൽക്കവേ ഹാളിൽ അങ്ങിങ്ങ്അനക്കം   കണ്ണുകൾ വാതിലുകൾക്ക നേരെ നീങ്ങി തൻ്റെ ഈഴംകഴിഞ്ഞും വൈകിയാണ് കവി സ്റ്റേജിലെത്തിയത്  "ഇവിടെ കവിത വായിക്കേണ്ടത് എൻ്റെ ആവശ്യമല്ല. സംഘാടകരുടെ ആവശ്യമാണ് ' " ഘനഗംഭീരമായ ഒരു ശബ്ദത്തിൽ ബാലചന്ദ്രൻ പറഞ്ഞു തുടങ്ങി ....  സച്ചിദാനന്ദൻ മാഷും മറ്റും വേദിയിൽ ഉണ്ടെന്നാണ് ഓർമ്മ അന്നാണ് ബാലചന്ദ്രനെ ആദ്യമായി കണ്ടത്

യാത്രാമൊഴി , മാപ്പുസാക്ഷി,ഗസൽ ,സന്ദർശനം, മരണ വാർഡ്‌, പിറക്കാത്ത മകന് 'എ വിടെ ജോൺ,  ,അമാവാസി. നിലച്ചവാച്ച് 'ചിദംബര സ്മരണകൾ ഇങ്ങിനെ എത്രയെത്ര കാലത്തെ അതിജീവിക്കുന്ന രചനകൾ ചുള്ളിക്കാടിൽ നിന്നും ചുരന്നൊഴുകി.... സിനിമകളിലേക്കും സീരിയലുകളിലേക്കും ചേക്കേറിയപ്പോൾ മലയാളിക്ക് കൈമോശം വന്നത് എത്രയെത്ര കവിതകളായിരിക്കാം.... ഇപ്പോഴും അദ്ദേഹം ആർജ്ജവത്തോടെ തന്റെ കലാസപര്യകൾ തുടരുന്നു......

രാജൻ കാരയാട്

Post a Comment

0 Comments