Ad Code

Responsive Advertisement

മനുഷ്യൻ ചന്ദ്രനിൽ .....



1969 ജൂലായ് 21ന് ആദ്യമായി ചന്ദ്രനിൽ മനുഷ്യ സ്പർശമേറ്റതിന്റെ സ്മരണയാണ് നാളെ
" മനുഷ്യന്റെ ഈ ചെറിയ കാൽവെപ്പ് മാനവരാശിയുടെ കുനിച്ചു ചാട്ട "മാകാൻ അതികസമയം വേണ്ടി വന്നില്ല.          കോൺസ്റ്റാൻന്റിൻ സിയോൾക്കോ വിസ്കി അഭിപ്രായപ്പെട്ടതു പോലെ              "ഭൂമി മനസ്സിന്റെ കളിത്തൊട്ടിലാണ്
പക്ഷേ എക്കാലവും തൊട്ടിലിൽ കഴിയുക അസാധ്യമാണ്. "
ഈ വാക്കുകളെ സാധൂകരിച്ചു കൊണ്ട്  'നീൽ ആസ്ട്രോങ്ങും ആൾ ഡ്രിനും  മൈക്കിൽ കോളിൻസും ചന്ദ്രനിലേക്ക് യാത്ര തിരിച്ചു.        ' ജൂലായ് 21ന് ചന്ദ്രോപരിതലത്തിലെ, "പ്രശാന്തസമുദ്രം "എന്ന സ്ഥലത്ത് ആദ്യം നീൽ ആസ്ട്രോങ്ങും, തുടർന്ന് ആൾ ഡ്രിനും 'ആ സ്വപ്നം പൂവണിയിക്കുകയായിരുന്നു ..
ജസ്റ്റിൻ ജോസഫ് എഴുതിയ     "ചന്ദ്രയാൻ " എന്ന ഒരു പുസ്തകവും,
 പ്രശാന്ത് ചിറക്കരയെഴുതിയ   ' "മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല"      എന്ന രണ്ടാമത്തെ പുസ്തകവും വീണ്ടും വായനയിലേക്ക് കടന്നു വന്നു       ആദ്യ പുസ്തകം ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണത്തെക്കുറിച്ച് സ്പഷ്ടമായ വിശദീകരണം നൽകുന്നുവെങ്കിൽ രണ്ടാമത്തെ പുസ്തകം വായിച്ചപ്പോൾ  ഒരു  " ന്യൂ ജെൻ കമന്റു" പോലെ ""ചന്ദ്രനിൽ ഇറങ്ങി എന്ന് മുതലാളി പറയാൻ പറഞ്ഞു " എന്ന ഒരു തോന്നലാണ് ഉണ്ടാക്കുന്നത്. ഈ പുസ്തകം നിരവധി സംശയങ്ങൾ ഉയർത്തുകയാണ് ചെയ്യുന്നത് ചാന്ദ്രയാനം" ഒരു കപടനാടകം " ആയിരുന്നു എന്ന് ചിത്രത്തിന്റെയും സാമാന്യയുക്തിയുടെയും വെളിച്ചത്തിൽ സമർത്ഥിക്കാൻ ശ്രമിക്കുകയാണ് എഴുത്തുകാരൻ.     ഇതിന്റെ മറുപടിയായി മറ്റൊരു പുസ്തകം ഇറങ്ങിയിട്ടുണ്ട് എന്നാൽ കൈവശമില്ല. വലിയ കള്ളങ്ങൾ പറഞ്ഞു കൊണ്ട് മുതലാളിത്വത്തിനും, മതങ്ങൾക്കും മനുഷ്യരെ കുറച്ചു കാലം പറ്റിച്ചു നിർത്താം അതുകൊണ്ട് ചോദ്യങ്ങൾ ഉയരണം വ്യക്തമായ ഉത്തരങ്ങൾ ലഭിക്കും വരെ ::

Post a Comment

0 Comments