Ad Code

Responsive Advertisement

വാഴ്ത്തുപാട്ടുകാർ .....

സ്വർണ പാത്രം കൊണ്ട് മൂടിയിരിക്കുന്നു .......

ആൾക്കൂട്ടത്തിന്റെ അതിരുവിട്ട - ആരവങ്ങളിൽ തെറ്റും ശരിയുമുണ്ട് ആരാധനയും; അധിക്ഷേപങ്ങളുമുണ്ട് 'രാഷ്ടീയവും അരാഷ്ട്രീയതയുംഉണ്ട് അതിവൈകാരികതയുടെ ഒരു പ്രതിഫലനമാണത്: ഇത് വഴിമാറി ഒഴുകാൻ ഒരു നിമിഷം മതി അവയെ അനുകൂലമായി ഒഴുക്കിവിടാൻ ഭഗീരഥൻമാർ ഒരുങ്ങിയിരിപ്പുമുണ്ടാകും .....
സംഗീത സാമ്രാട്ടായ മൊസാർട്ടിന്റെ ശവമഞ്ചം പേറി അനുഗമിച്ച ആ രാധനാ വൃന്ദങ്ങളുടെ അണപ്പൊട്ടി ഒഴുകിയ ദുഖവും ചേഷ്ടകളും ചേർന്ന യാത്ര സുപ്രസിദ്ധമാണ് നിനച്ചിരിക്കാതെ പെയ്ത മഴ രംഗമാകെ മാറ്റി.ബന്ധുക്കളും ആരാധകരും പിരിഞ്ഞു '  ഒടുവിൽ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് സെമിത്തേരിയിൽ ആ മഹാന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാനുണ്ടായിരുന്നുള്ളു എന്നു സാരം....

Post a Comment

0 Comments