Ad Code

Responsive Advertisement

പൌലോ കൊയിലോ

"അവനവന്റെ ജീവിതദൗത്യത്തെക്കുറിച്ച് പൂർണബോധമുണ്ടെങ്കിൽ, ഒരു വൻ അതിനായി- അറിയേണ്ടതൊക്കെയും താനേ അറിയും പരാജയഭീതി അതു മാത്രമേ വഴിയിൽ തടസ്സമാകു...." ' 

  മലയാളി വായനക്കാരുടെ മനസ്സിലിടംപിടിച്ച വിദേശ എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ   'ആൽകെമിസ്റ്റ് " എന്ന നോവലിലെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്          ആൽക്കമിസ്റ്റ്   എന്നാൽ "പ്രപഞ്ചത്തിന്റെ നിഗുഢതകളെ കുറിച്ച് അറിയുന്ന ജ്ഞാനി" എന്നാണർത്ഥം   സ്വപ്ന ദർശനത്താൽ പ്രചോദിതനായി നിധി തേടി അലയുന്ന സാന്റിയാഗോ  എന്ന ആട്ടിടയനിലൂടെ സരളമായി പുരോഗമിക്കുന്ന ഒരു നോവലാണിത്
ജീവിതത്തിന്റെ സ്ഥൂലവും സങ്കീർണവുമായ വഴികൾക്കിടയിലൂടെ സാന്റിയാഗോ നടത്തുന്ന സന്ദേഹ പൂർണമായ ഒരു യാത്രയാണ്    ഈ നോവൽ ...... ലോകത്തിലെ     "ബെസ്റ്റ് സെല്ലർ '' ഇനത്തിലാണ് പൗലോ വിന്റെ മാസ്റ്റർ ഈപീസ് രചന കൂടിയാണിത്  പതിനൊന്നോളം നോവലുകൾ അദ്ദേഹം രചിച്ചെങ്കിലും "അൽക്കെമിസ്റ്റി "ന്റെ മാസ്മരിക ശക്തി മറ്റു് കൃതികൾക്ക് കൈവന്നോ എന്ന് സംശയമുണ്ട്.        
Paulo Coelho   യുടെ ഏറ്റവും പുതിയ നോവലായ 'The spy   വിവിധ ഭാഷകളിൽ പുറത്തിറങ്ങിക്കഴിഞ്ഞു. പൗലോവിന്റെ ജീവിത ദർശനം കൃതികളിൽ ഒളിഞ്ഞും തെളിഞ്ഞും തെന്നി നീങ്ങുന്നത് കാണാം.... "ആൽക്കെമിസ്റ്റ് വായിച്ച കൗതുകത്തിൽ ഞാൻ പൗലോസിന് എന്റെ ഒരു ചിത്രം അയച്ചു.രണ്ട് ദിവസത്തിനുള്ളിൽ പൗലോ പ്രതികരിച്ചു    "ഹായ് രാജൻ ! എന്റെ വായനക്കാരുമായി സംവദിക്കുന്ന തിൽ ഞാൻ ആഹ്ലാദം കണ്ടെത്തുന്നു    താങ്കൾ
എന്തിനു വേണ്ടിയാണോ നിലകൊള്ളുന്നത്, അതിനു വേണ്ടിയും ലോകത്തിനു വേണ്ടിയും പോരാടുക " ........ അത്ഭുതം തോന്നി നമ്മളുടെ മലയാള സാഹിത്യ ശിങ്ക,ങ്ങൾ'ക്കായിരുന്നു സന്ദേശമയച്ചതെങ്കിൽ പ്രതികരിക്കുമായിരുന്നോ അവരവർ വെട്ടിപ്പിടിച്ച സിംഹാസനത്തിൽ നിന്നും സാധാരണക്കാരനായ ആരാധകനോളം താഴുമായിരുന്നോ?.....
ചാരസുന്ദരിയായ മാതാ ഹരിയുടെ ത്രസിപ്പിക്കുന്നപുതിയ കഥയുമായി പാലോ കൊയ് മോ വീണ്ടുമെത്തുന്നു വായനയുടെ ലോകത്തിലേക്ക് മറ്റൊരിതിഹാസവുമായി .......

Post a Comment

0 Comments