കല പരിണാമിയാണ്; അനസ്യൂതം അത് കാഴ്ചകളെ നവീകരിച്ചു കൊണ്ടിരിക്കുന്നു. 'സ്ഥായിയായ ഒരു സംവേദന "ഉപകരണം കൊണ്ട് അതിനെ നേരിടുക അസാധ്യമാണ്. നിരന്തരമായ "ചിത്രക്കാഴ്ച"കളിലുടെ നമ്മുടെ കണ്ണുകളെ സ്വയം പുതുക്കപ്പെടേണ്ടതുണ്ട്
ചിത്രകല കണ്ണിൻ്റെ മാത്രം കലയല്ല അത് ഭാവനയുടെയും ചിന്തയുടേയും ബുദ്ധിപരമായ ഒരു ക്രമീകരണമാണ് .ഇത്തരമൊരു ലാവണ്യ പരിസരം കാൻവാസിൽ
സൃഷ്ടിച്ചെടുക്കാൻ
പ്രതിഭകൾക്കേ കഴിയു.
ഏതൊരു കലാകാരനും സൃഷ്ടികൾക്കുള്ള ഊർജ്ജം സ്വീകരിക്കുന്നത് തൻ്റെ ചുറ്റുപാടുകളിൽ നിന്നോ തൻ്റെ തന്നെ ആന്തരികപ്രപഞ്ചത്തിൽ നിന്നോ ആവാം .. കലാസൃഷ്ടി പ്രസരിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് ആസ്വാദകരെ ആകർഷിക്കുന്നത്.
കവി പി രാമൻ Ramanpallissery മാഷും സുഹൃത്ത് ബിജു മാഷുമൊന്നിച്ചാണ് ഞാൻ ശർമ്മ മാഷി Sastrasarman A ൻ്റെ വീട്ടിലെത്തുന്നത് 'മലയാള അധ്യാപക നായി വിരമിച്ച ശേഷം " ഗൃഹസ്ഥാശ്രമി'യായി കഴിയുകയാണ് അദ്ദേഹം . ആദ്യമായാണ് ഞാൻ മാഷിനെ നേരിൽ കാണുന്നത് ഒരു "താപസമൗനം "മുഖത്ത് കളിയാടുന്നുണ്ട് വാക്കുകൾക്ക് ധാരാളിത്വമില്ല.ഒരു ചെറുപുഞ്ചിരിയോടെ ഞങ്ങളെ അദ്ദേഹം വരയുടെ ലോ കത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
രാമൻ മാഷിൻ്റെ നിർബന്ധം കൊണ്ടെന്നവണ്ണം മകളുടെ സഹായത്തോടെ അദ്ദേഹം ചിത്രങ്ങൾ ഓരോന്നായി മുറിയിൽ നിരത്തിവെച്ചു. നിർന്നിമേഷനായി ഞങ്ങൾ ആ കാഴ്ചകൾ കണ്ടുനിന്നു. അതീവ സൂഷ്മത പുലർത്തി വരച്ചിരിക്കുന്ന ചിത്രങ്ങൾ: സങ്കീർണ്ണമായ ആശയങ്ങളെ " മെരുക്കി "യെടുത്ത് രേഖകൾക്കുള്ളിൽ തളച്ചിട്ട പ്രതീതി. അവ സ്വയം കലഹിക്കുന്നുണ്ട്. അമിതവർണ്ണ പ്രയോഗങ്ങളില്ല കറുത്ത പശ്ചാത്തലത്തിൽ " യെല്ലോഓക്കർ" വർണ്ണത്തിൽ വിരിയിച്ചെടുത്ത അഭൗമമായ ഒരു ചാരുത ആസ്വാദകന് പകർന്നു കൊടുക്കുന്നതിൽ ശർമ്മ മാഷ് പൂർണ്ണമായും വിജയിച്ചിരിക്കുന്നു. എന്നോ ആസ്വാദക സമക്ഷം എത്തേണ്ടവയാണ് മൗലികമായ ഈ രചനകൾ .... ഔപചാരികമായി ചിത്രകല അഭ്യസിച്ചിട്ടില്ലെങ്കിലും ജന്മസിദ്ധമായ കഴിവുകളെ ഇച്ഛാശക്തി കൊണ്ട് കവിതയായും, ശില്പമായും, എഴുത്തുകളായും സർഗ്ഗാത്മമായി പ്രകാശിപ്പിക്കുകയാണ് ശാസ്തൃ ശർമ്മൻ എന്ന കലാകാരൻ .... വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ ഞങ്ങൾ കണ്ടു മുറ്റത്തിൻ്റെ ഒരു അറ്റത്തായി പ്ലാവിനു ചുവട്ടിൽ സിമൻ്റ് ബഞ്ചിൽ "അപുർണനായി "ഒരാൾവിശ്രമിക്കുന്നു! അത് മാഷ് മുഴുമിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സിമൻ്റ് ശില്പമായിരുന്നു ....
0 Comments