Ad Code

Responsive Advertisement

കവിതകൾ പൂക്കും കാലം ....

കവിതകൾ പൂക്കും കാലം......

കവിതകൾ പലവിധമുണ്ടെങ്കിലും
കലഹിക്കുന്ന കവിതകളാണെനിക്കിഷ്ടം.
കവിത കാണുമ്പോൾ മുഖം ചുമപ്പിച്ച് '_
കുതിച്ചു വരുന്ന മനുഷ്യരുമുണ്ട്:

വളർത്തുമൃഗങ്ങളെപ്പോലെ
അനുസരണയോടെ
 ഇരിപ്പിടത്തിനരികിൽ ചുരുണ്ടുറങ്ങുന്ന കവിതകളുണ്ട്: '..
അലങ്കരിക്കപ്പെട്ട കവിതകളും
അടിയൊഴുക്കുള്ള കവിതകളുമുണ്ട്
കണ്ണിണയാൽ കരളു പകുക്കുന്ന കവിതകളുണ്ട്
കഴുമരത്തെ ഭയപ്പെടാത്ത കവിതകളുമുണ്ട്
എന്നാൽ ചില കവിതകൾ
പറക്കും തളികകളെപ്പോലെ ദുരൂഹത പടർത്തി
നമുക്കു ചുറ്റും പറന്നു കൊണ്ടേ യിരിക്കും .
എത്ര ചികഞ്ഞിട്ടും അർത്ഥം ഗ്രഹിക്കാനാകാതെ
നിരുപാധികം വിട്ടയക്കപ്പെട്ട കവിതകളുണ്ട്
കവിയുടെ പേരറി ''യുമ്പോൾ പേ പിടിച്ച്
കൊലവിളി നടത്തുന്ന മനുഷ്യരുമുണ്ട് എങ്കിലും

കാലത്തോട് കലഹിക്കുന്ന കവിതകൾ
തന്നെയാണെനിക്കിഷ്ടം ......

Post a Comment

0 Comments