ചുമരിൽ നിന്നും ഇറക്കി വെച്ച കലണ്ടർ മഹത്തായ ഒരു പാഠപുസ്തകമാണ് പ്രകൃതി തന്ന അനുഭവപാഠം
പ്രളയം കടപൂഴക്കിയ ജീവിതത്തിനു നേരെ ഉയർന്നു വന്നത് ജാതി-മത-വർഗ്ഗ പരിഗണനകൾ ക്കപ്പുറത്തുള്ള സഹജീവിയുടെ കാരുണ്യത്തിന്റെ കൈകൾ :::..പിന്നെ കാഴ്ചകൾ മങ്ങിത്തുടങ്ങി ഭക്തിയും വിഭക്തിയും" തീവെട്ടി പേറി അടരാടുന്ന "ഭീഭൽസമായ കാഴ്ചകൾ നമ്മളെ അമ്പരപ്പിച്ചു.
ശരികളും തെറ്റുകയ്യം കെട്ടുപിണഞ്ഞു
സ്ത്രീ സമത്വത്തിന് പുതിയ ഭാഷ്യങ്ങൾ.....
പുതിയ സംവാദങ്ങൾ
വരും കാലത്തിന് ഈ ചർച്ചകൾ ഊർജ്ജമാവട്ടെ :
മാറ്റങ്ങൾ സംഭവിക്കേണ്ടത് മനസ്സിലാണ് തെരുവു നീളെ തിരി തെളിയിച്ചാൽ മാറുന്നതല്ല മനസ്സിലെ വർണ്ണവ്യവസ്ഥകൾ :... മനുഷ്യ വിവേചനത്തിന്റെ കാലം കഴിഞ്ഞു എതിർപ്പുകൾ എറെയുണ്ടെങ്കിലും
നാളത്തെ "വനിതകളുടെ ഐക്യപ്പെടൽ " ഒരു ചുവടുവെയ്പ്പാണ്'''... സർക്കാരിന്റെ ഈ ഉദ്യമത്തിന്
എല്ലാവിധ ആശംസകജ്യം നേരുന്നു....
0 Comments