Ad Code

Responsive Advertisement

ഒരു ഡിസംബർ കുടി:

ഇത് ഡിസംബറിലെ ഒടുവിലത്തെ
സൂര്യോദയം .....
പ്രക്ഷുബ്ദമായ ഒരു മനസ്സുമായി ഒരു വത്സരം അവസാനിക്കുകയാണ്....... ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോരുന്ന സംഭവ വികാസങ്ങളുമായി ?.. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു വ്യഥിത വർഷം: നോട്ടു നിരോധനത്തിന്റെ രാക്ഷസത്തി രമാലകൾ ഭാരതത്തിലുടനീളം ആഞ്ഞടിച്ച വർഷം :: അതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു  ഫലം നല്ലതിനാണെങ്കിലും അല്ലെങ്കിലും കാലം തെളിയിക്കട്ടെ... മറ്റൊന്ന് നമ്മുടെ രാഷ്ട്രീയം സാംസ്കാരിക രംഗത്ത് പ്രശോഭിച്ചു നിന്ന പല നക്ഷത്രങ്ങളുടെയും നഷ്ടമായിരുന്നു: ആസിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ, വാക്ക് പോരുകൾ.മാവോയിസ്റ്റുവേട്ടകൾ ,ബിനാലെകൾ: എം ടിയിലോളം വന്നെത്തി നിൽക്കുന്ന സാംസ്കാരിക അസഹിഷ്ണത ...... അങ്ങിനെ നീളുന്ന ഈ പട്ടിക... നല്ല നാളകളെക്കുറിച്ചുള്ള ഒരു പ്രതീക്ഷ എല്ലാവരുടെയും മനസ്സിൽ എവിടെയൊക്കെയോ അവശേഷിക്കുന്നതു കൊണ്ട് നമുക്ക് അങ്ങിനെത്തന്നെ വിശ്വസ്വസിക്കാം'' ''

Post a Comment

0 Comments