ഒയ്യാരത്തു ചന്തുമേനോനിൽ തുടങ്ങുന്ന നോവൽ ചരിത്രത്തെ "ഖസാക്കിൻ്റെ ഇതിഹാസം" എന്ന ഒറ്റ നോവൽ കൊണ്ട് കീഴടക്കിയ കലാകാരൻ..... പാലക്കാട്ടെ "തസ്രാക്ക് "എന്ന കൊച്ചുഗ്രാമത്തിലേക്ക് തലമുറകളെവീണ്ടും വീണ്ടും വിളിച്ചു കൊണ്ടുപോയ കഥാകാരൻ .....കരിമ്പനപ്പട്ടകളിൽ പതിഞ്ഞു വീശുന്ന പാലക്കാടൻ കാറ്റും 'വെളിമ്പറമ്പുകളിൽ തുമ്പികളെ തിരഞ്ഞു പോകുന്ന അപ്പുക്കിളിയും കുഞ്ഞാമിനയും ബാങ്കുവിളിക്കാരനായ അള്ളാപ്പിച്ചാമൊല്ലാക്കയും കുപ്പുവച്ചനും ,രാമൻ നായരും നൈസാമലിയും ,മൈമൂന്നയും ഏകാധ്യാപക വിദ്യാലയത്തിൻ്റെ ഉൾച്ചുമരുകളിൽ ചാരിയിരുന്ന് ജന്മാന്തങ്ങളിലേക്ക് മിഴി പായിക്കുന്ന രവി എന്ന കഥാപാത്രവും ചേർന്നോഴുകുന്ന അതി മനോഹരമായ ഒരു രചനയാണ് ഖസാക്കിൻ്റെ ഇതിഹാസം
: ഈ വായന ദിനാചരണ വേളയിൽ വായിച്ചിരിക്കേണ്ട ഒരു പുസ്തകം:
രാജൻ കാരയാട്
0 Comments