തീർക്കേണ്ട അല്പ മാത്രമായ നമ്മുടെ ജീവിതത്തെ നിഷ്ക്ക രുണം തകർത്തെറിയുന്ന മാരകമായ ഒരു വിപത്താണ് ലഹരി വസ്തുക്കളുടെ ഉപയോഗം .പലപ്പോഴും അനുകരണങ്ങളിലൂടെയാണ് ആളുകൾ ലഹരി ഉപയോഗങ്ങളിലേക്ക് വശീകരിക്കപ്പെടുന്നത്. ചെറുപ്രായങ്ങളിൽത്തന്നെ ഇത്തരം ദുശ്ശീലങ്ങളിലേക്ക് കുട്ടികളെ വഴി തിരിച്ചുവിടാൻ വൻ മയക്കുമരുന്ന് മാഫിയകൾ നമുക്കു ചുറ്റും പതിയിരിപ്പുണ്ട്. നിനച്ചിരിക്കാതെ വന്നെത്തുന്ന കണ്ടുമുട്ടലുകളിലും കടത്തിണ്ണകളിലും 'കോളെജ് കാമ്പസ്സുകൾക്കകത്തും വിദ്യാലങ്ങൾക്കുള്ളിലുമെല്ലാം ഇവരുടെ വാഹകൻമാർ ഒളിഞ്ഞിരിപ്പുണ്ടാകും അവരുടെ കുരുക്കുകളിൽ ചെന്നു വീഴാതെ സൂക്ഷിക്കകയാണ് നമ്മൾ ചെയ്യേണ്ടത്.
സിനിമകളിൽ നിന്നും 'വീരാരാധനകളിൽ നിന്നും ദൃശ്യമാധ്യമങ്ങളിൽ നിന്നും പരസ്യങ്ങളിൽ നിന്നുമെല്ലാം പുകവലിയിലേക്കുള്ള പ്രലോഭനങ്ങൾ ഉണ്ടാവാം
ലഹരി എന്നത് മനുഷ്യനിർമ്മിതമായ ഒരു ദുരന്തമാണ് അത് കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നു കുട്ടികളെ മനസ്സിക സമ്മർദ്ദത്തിലേക്കും അനാഥത്വത്തിലേക്കും തള്ളിവിടുന്നു.
നിയമപാലകരെപ്പോലും വകവെക്കാതെ നമ്മുടെ കൊച്ചുഗ്രാമങ്ങളിൽ പോലും മയക്കുമരുന്നുമാഫിയകൾ പിടിമുറുക്കിയിട്ടുണ്ട്. കോടി ക്കണക്കിന് ലഹരി വസ്തുക്കളാണ് ദിനം തോറും പിടികൂടുന്നത് '
തലമുറകളെ മാരമായ രോഗികളാക്കി മാറ്റുന്ന പലതരം ലഹരി വസ്തുക്കൾ വിപണി കീഴടക്കിയിട്ടുണ്ട് സ്റ്റാമ്പുകൾ മുതൽ പാമ്പിൻ വിഷം വരെ ഈ കൂട്ടത്തിൽ പെടുന്നു.
പുരുഷൻമാർ മാത്രമല്ല സ്ത്രീകളുടെ ഇടയിലും പുകവലി പോലുള്ള ദുശ്ശീലങ്ങൾ പടർന്നു പിടിച്ചിട്ടുണ്ട്. നിക്കോട്ടിൻ എന്ന വിഷവസ്തുവിൻ്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷനേടുക ഏറെ ദുഷ്കരമായ ഒരു പ്രവർത്തിയായിരിക്കും
കാർബൺ മോണോക്സൈഡ് ഗർഭസ്ഥ ശിശുക്കളിൽ തൂക്കക്കുറവും അംഗവൈകല്യവുമുണ്ടാക്കുന്നു. ഹൃദ്‌രോഗമാണ് മറ്റൊന്ന് ഇതുകൂടാതെ ശരീരത്തിൽ ദീർഘകാലം നിലനിൽക്കുന്ന 'പ്രകോപനങ്ങൾ cronic irritation ക്യാൻസറിന് കാരണമാകുന്നു എന്ന് വിദഗ്ദൻ മാർ അഭിപ്രായപ്പെടുന്നുണ്ട്.
വർത്തമാനകാലത്ത് നടക്കുന്ന പല ദൂരന്തങ്ങളുടേയും വേരുകൾ ചെന്നെത്തി നിൽക്കുന്നത് ലഹരി ഉപയോഗങ്ങളിൽ തന്നെയാണ്. മനുഷ്യമനസ്സിെ മുഗസമാനമോ അല്ലാത്തതോ ആയ ഹീനവും നികൃഷ്ടവുമായി മാറ്റാൻ ലഹരിപദാർത്ഥങ്ങൾക്ക് കഴിയുന്നു.
"വിവേകം മനുഷ്യരെ സംസ്കാര സമ്പന്നരാക്കൂന്നു എന്ന് " പറയാറുണ്ട്. ബുദ്ധിയും വിവേകവുമുപയോഗിച്ച് ഇത്തരം സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കുക തന്നെ വേണം
വിദ്യാർത്ഥികളെയും കോളേജ് കാമ്പസ്സുകളെയും കേന്ദ്രീകരിച്ചാണ്ട് ഈ മാഫിയകൾ പ്രവർത്തിച്ചു വരുന്നത്.കൊച്ചുഗ്രാമങ്ങളിൽ പോലും ലഹരിയുടെ വിപണനം നടന്നു വരുന്നുണ്ടെന്ന് നമുക്ക് വാർത്തകളിൽ നിന്നും മനസ്സിലാക്കാം.
ഈ ലഹരി വിരുദ്ധ ദിനത്തിൽ ഇത്തരം ദുശ്ശീലങ്ങളെ മനസ്സുകൊണ്ട് വർജ്ജിക്കാനും ആരോഗ്യകരവും ആഹ്ലാദകരവുമായ ജീവിതത്തിനു വേണ്ടി സ്വയം മനസ്സിനെ ചിട്ടപ്പെടുത്താനാവട്ടെ നമ്മുടെ ഇന്നത്തെ ദിനം ഉപയോഗപ്പെടുത്തേണ്ടത്. സ്നേഹത്തോടെ ---- .
രാജൻ കാരയാട്
0 Comments