Ad Code

Responsive Advertisement
Showing posts from June, 2021Show All
ലഹരി വിരുദ്ധ വിചാരങ്ങൾ .....
"ഖസാക്കിൻ്റെ ഇതിഹാസം .....
പുവ്വച്ചൽ ഖാദർ വിടവാങ്ങി .....ആദരാഞ്ജലികൾ...
വായനയ്ക്കായ്....
. വായനദിനാശംസകൾ....
തഴയപ്പെടുന്ന വാൽസല്യം....
വലയിൽ കുരുങ്ങുന്ന കൗമാരം ......
പ്രകൃതി ചിത്രപ്രദർശനം Day 2 2https://m.facebook.com/story.php?story_fbid=3989757864471367&id=100003115789574
ലോക പരിസ്ഥിതി ദിനം
ലോക് ഡൗൺ കാല ചിത്രങ്ങൾ....
Ibrahim badusha  ഇബ്രാഹിം ബാദുഷ (കാർട്ടൂൺമാൻ ) ഫെയ്ബുക്കിൽ നിന്നാണ് ഞാൻ ആദ്യമായിബാദുഷയെ പരിചയപ്പെടുന്നത് 'നല്ല സ ഹൃദയനായ ചെറുപ്പക്കാരൻ ... അഹങ്കാരലേശമന്യേ സംസാരിക്കുന്ന കാർട്ടൂണിസ്റ്റ്'' സമൂഹത്തിൽ പരന്നൊഴുകി നടന്ന ചിത്രകാരൻ: സാമൂഹിക പ്രശ്നങ്ങളിൽ തൻ്റെ കർമ്മമേഖലയായകാർട്ടൂൺ വരയിലൂടെ പോരാടിയ പോരാളി..... മാനവരാശിയെ വരിഞ്ഞുമുറുക്കിയ കോവിഡ് 19 എന്ന മഹാമാരിക്കെതിരെയും ബാദുഷ തൻ്റെ "വരയുദ്ധം "തുടർന്നു കൊണ്ടേയിരുന്നു. ഒടുവിൽ അതേ മഹാമാരി തന്നെ ബാദുഷയെ കോരിയെടുത്തു കൊണ്ടുപോയി .... പലപ്പോഴും തമ്മിൽ സംസാരിച്ചിട്ടുണ്ട്  വളരെ പോസിറ്റീവായാണ് അദ്ദേഹം ഇടപെട്ടിരുന്നത് ... ആർക്കും ഊർജ്ജം നൽകുന്ന പെരുമാറ്റം: .....ഒരിക്കൽ ബാദുഷ പറഞ്ഞു " മാഷിൻ്റെ സ്കൂളിൽ വരണം " അവസരം വരുമ്പോൾ അറിയിക്കാം എന്നു ഞാൻപറഞ്ഞു. അങ്ങിനെയാണ് സ്കൂൾ കലോത്സവത്തിൻ്റെ ഉൽഘാടനത്തിന് അദ്ദേഹത്തെ ക്ഷണിക്കുന്നത്: ഞാനെത്തും എന്നു വാക്കു പറഞ്ഞു.രാവിലെ കുറ്റിപ്പുറത്ത് ചെന്നപ്പോൾ സമയത്തിനു മുൻപു തന്നെ ബാദുഷ അവിടെ നിൽപ്പുണ്ടായിരുന്നു. സംസാരത്തിൽ ഒരുപാട് സുഹൃത്തുക്കളെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. നല്ല വാക്കുകൾ മാത്രമേ അദ്ദേഹത്തിൽ നിന്നും പുറത്തു വന്നിരുന്നുള്ളു..... ഉദ്ഘാടന വേളയിൽ പലരുടേയും കാരിക്കേച്ചറുകൾ അദ്ദേഹം തൽസമയംവരച്ചിട്ടു കൂട്ടത്തിൽ എൻ്റെ കാരിക്കേച്ചറും..... തിരിച്ചു പോകുമ്പോൾ വീണ്ടുമൊരിക്കൽക്കൂടിവരണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.   പ്രളയകാലത്ത് അദ്ദേഹം ആലുവായിൽനടത്തിയ "അതിജീവനം'' കാർട്ടൂൺ പ്രദർശനത്തിൽ എൻ്റെ ചിത്രവും പ്രദർശിപ്പിച്ചിരുന്നു തുടർന്ന് നെഹറുവിനെപ്പറ്റിയുള്ള കാർട്ടൂൺ പ്രദർശനത്തിലും അദ്ദേഹം എൻ്റെചിത്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. മനുഷ്യരാശിയെ ഹനിക്കുന്ന എല്ലാറ്റിനുമെതിരെ അദ്ദേഹം വരകളിലൂടെ പ്രതികരിച്ചു കൊണ്ടേയിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി പ്രശസ്തരും അപ്രശസ്ത രുമായ അനേകം മനുഷ്യരുടെ കാരിക്കേച്ചർ അദ്ദേഹംരചിച്ചിട്ടുണ്ട് ..... മുഖ്യമന്ത്രിപിണറായി വിജയൻ്റെ അരികിൽ ചിത്രവുമായി നിൽക്കുന്ന ഇബ്രാഹിംബാദുഷ യെയാണ് ഞാൻ ഒടുവിൽ കണാനിടയായത്..... ഇനി നമുക്കിടയിൽ ബാദുഷ ഇല്ല എന്നറിയുമ്പോൾ അതിയായ ദുഃഖം തോന്നുന്നു ......രാജൻ കാരയാട് 3-6-21
Great indian.....